ഷോളയാറില്‍ വിനോദയാത്രക്കെത്തിയ 5 യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു
Oct 20, 2023, 19:44 IST

തൃശൂര്‍: ഷോളയാറില്‍ 5 യുവാക്കള്‍ പുഴയില്‍ മുങ്ങി മരിച്ചു. ഷോളയാര്‍ ചുങ്കത്ത് വിനോദ യാത്രയ്‌ക്കെത്തിയ സംഘത്തിലെ വിദ്യാര്‍ത്ഥികള്‍ ആണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂര്‍ സ്വദേശികളാണ് മരിച്ചത്.
അഞ്ച് ബൈക്കുകളിലായി 10 പേരാണ് വിനോദയാത്രയ്ക്കായി ഷോളയാറിലെത്തിയത്.ഇവിടെ വെച്ച് പുഴയില്‍ കുളിക്കാനിറങ്ങുകയും ഒഴുക്കില്‍പ്പെടുകയുമായിരുന്നു. മൃതദേഹങ്ങള്‍ വാല്‍പ്പാറ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.