കണ്ണൂരിലെ ഒരു വീട്ടില്‍ അഞ്ചു പേര്‍ മരിച്ച നിലയില്‍
മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം
May 24, 2023, 09:39 IST
കണ്ണൂര്‍ ചെറുപുഴ വാച്ചാലില്‍ ഒരു വീട്ടിലെ അഞ്ച് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ സ്വദേശികളായ ഷാജി-ശ്രീജ ദമ്പതികളും ഇരുവരുടെയും മൂന്ന് മക്കളെയുമാണ് തൂങ്ങി മരിച്ച നിയയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാവിലെയാണ് അഞ്ചു പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
അകത്തും നിന്നും പൂട്ടിയ നിലയിയായിരുന്നു വീടിന്റെ വാതില്‍. നാട്ടുകാര്‍ സംശയത്തെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിച്ച് അവര്‍ സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് വാതില്‍ തുറന്നത്. മക്കളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷമം ആരംഭിച്ചു.