'ഓപ്പറേഷന്‍ അജയ്' ആദ്യ വിമാനം ഇസ്രയേലിലേക്ക്, യുദ്ധഭീതി വേണ്ടെന്ന് കേന്ദ്രം
Updated: Oct 12, 2023, 14:41 IST

ഓപ്പറേഷന്‍ അജയ്യുടെ ഭാഗമായി ഇസ്രയേലിലെ ഭാരതീയര്‍ക്കുള്ള ആദ്യവിമാനം ഇന്ന് യാത്രതിരിക്കും. ടെല്‍ അവീവില്‍ നിന്ന് ഡല്‍ഹിയിലേക്ക് രാത്രി 11.30 നാണ് ആദ്യ വിമാനം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി പ്രത്യേക ചാര്‍ട്ടേഡ് വിമാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പ്രത്യേക ദൗത്യം കഴഇഞ്ഞ ദിവസമായിരുന്നു ഇന്ത്യ പ്രഖ്യാപിച്ചത്. ഓപ്പറേഷന്‍ അജയ് എന്നാണ് ദൗത്യത്തിന് പേര് നല്‍കിയിരിക്കുന്നത്. ഇസ്രയേലില്‍ കുടുങ്ങിയ ഇന്ത്യക്കാരെ മുഴുവന്‍ തിരികെ എത്തിക്കാനുള്ള ദൗത്യമാണ് നടക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.