LogoLoginKerala

പ്രഥമ ബി.എസ് രാജീവ് പുരസ്കാരം നടൻ ഇന്ദ്രൻസിന്

 
Indrans
തിരുവനന്തപുരം:'സമഗ്ര'യുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ബി.എസ് രാജീവ് പുരസ്കാരം നടൻ ഇന്ദ്രൻസിന്.25,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്കാരം 27ന് വൈകിട്ട് അഞ്ചിന് വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ കൂത്തമ്പലത്തിൽ നടക്കുന്ന 'രാജീവം സ്നേഹസ്മൃതി 'യിൽ വച്ച് മന്ത്രി കെ.രാധാകൃഷ്ണൻ സമർപ്പിക്കുമെന്ന് 'സമഗ്ര' ഭാരവാഹികളായ ഡി.ആർ അനിൽ,ഡോ.ഉബൈസ് സൈനുലാബ്ദീൻ, അഡ്വ. പത്മിനി റോസ് എന്നിവർ അറിയിച്ചു.
 ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്‌ടർ പ്രൊഫ.വി കാർത്തികേയൻ നായർ,കാരയ്ക്കാമണ്ഡപം വിജയകുമാർ,വിനോദ് വൈശാഖി എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരം നിർണയിച്ചത്.
 ഡി.ആർ അനിലിന്‍റെ അധ്യക്ഷതയിൽ 27ന് നടക്കുന്ന ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാതിഥിയാവും.വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജിഎസ് പ്രദീപ്,വനിതാ കമ്മിഷൻ അംഗം അഡ്വ.ഇന്ദിരാ രവീന്ദ്രൻ,അഡ്വ.കെ.പി രണദിവെ, സുദർശൻ കുന്നത്തുകാൽ എന്നിവർ പ്രസംഗിക്കും.തുടർന്ന് 'മധുരം മലയാളം', പിന്നണി ഗായിക രാജലക്ഷ്മിയും സംഘവും അവതരിപ്പിക്കുന്ന 'രാജീവം ഗാനാഞ്ജലി' എന്നിവയും ഉണ്ടായിരിക്കും.