LogoLoginKerala

കിൽഫ്രാ പാർക്കിൽ വൻ തീപിടുത്തം; ഫയർ ഫോഴ്സ് ജീവനക്കാരൻ മരിച്ചു

 
Kinfra park fire
തിരുവനന്തപുരം- തിരുവനന്തപുരം കിൻഫ്ര പാർക്കിൽ വൻ അഗ്നിബാധ. മെഡിക്കൽ സർവീസ് കോർപ്പറേഷൻ സംഭരണ കേന്ദ്രത്തിനാണ് തീപിടിച്ചത്. തീയണക്കാനുള്ള ശ്രമത്തിനിടെ കോൺക്രീറ്റ് ഭാഗം ഇടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൾ സ്വദേശി രഞ്ജിത് (32) ആണ് മരിച്ചത്.
പുലർച്ചെ 1.30-ന് വലിയ ശബ്ദത്തോടെ ഗോഡൗണിൽ പൊട്ടിത്തെറി ഉണ്ടാകുകയായിരുന്നു. ബ്ലീച്ചിംഗ് പൗഡർ ശേഖരത്തിന് തീപിടിച്ച് മറ്റ് കെമിക്കലുകളിലേക്ക് പടരുകയായിരുന്നു. രാസവസ്തുക്കൾ സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തിനശിച്ചു. സുരക്ഷാജീവനക്കാരൻ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ജില്ലയിലെ മുഴുവൻ ഫയർഫോഴ്സ് യൂണിറ്റും അപകടസ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.