LogoLoginKerala

മുംബൈയിൽ ആശുപത്രിക്ക് സമീപമുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു ; രണ്ട് പേർക്ക് പരിക്ക്

 
sd
തീപിടിത്തത്തെ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പരാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി

മുംബൈ:  മുംബൈയിലെ ഘാട്‌കോപ്പർ ഏരിയയിലെ പരേഖ് ഹോസ്പിറ്റലിനു സമീപമുള്ള ജൂനോസ് പിസ്സ റസ്‌റ്റോറന്റിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. തീ നിയന്ത്രണവിധേയമാക്കാൻ എട്ട് ഫയർ ടെൻഡറുകൾ സംഭവസ്ഥലത്തേക്ക് അയച്ചിരിക്കുകയാണ്. 

തീപിടിത്തത്തിൽ പരിക്കേറ്റ രണ്ട് പേരെ രാജവാഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു. അതേസമയം, തീപിടിത്തത്തെ തുടർന്ന് ശ്വസിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് പരാഖ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 22 രോഗികളെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.