LogoLoginKerala

മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടുത്തം; ഏഴ് പേര്‍ മരിച്ചു

 
Mumbai
മുംബൈയിലെ ബഹുനില കെട്ടിടത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ 7 പേര്‍ മരിച്ചു. അപകടത്തില്‍ 40ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയിലാണ് തീപിടുത്തമുണ്ടായത്.

സംഭവത്തില്‍ നിരവധി ഇരുചക്രവാഹനങ്ങളും കാറുകളും അഗ്നിക്കിരയായി. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. അഗ്നിശമനാ സേനകള്‍ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

പാര്‍ക്കിങ് ഏരിയയില്‍ കിടന്നിരുന്ന തുണിക്ക് തീപിടിച്ചതിനെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. തീപിടുത്തത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള അന്വേഷണം നടന്നുവരികയാണ്.