LogoLoginKerala

ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല; നഗരത്തില്‍ പുകയും രൂക്ഷ ഗന്ധവും

 
kochi

കൊച്ചി:  ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. ഇതേതുടര്‍ന്ന് രണ്ടുദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തില്‍ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്.

ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും പൊതുജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ക്കുമായി കോര്‍പ്പറേഷന്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.