പരാതി പരിഹാര അദാലത്തില്‍ അപേക്ഷിക്കാനും സര്‍ക്കാര്‍ ഇനി ഫീസ് ഈടാക്കും

മന്ത്രിമാരുടെ നേതൃത്വത്തിലുള്ള പരാതി പരിഹാര അദാലത്തിന് അപേക്ഷിക്കാന്‍ ഫീസ് ഈടാക്കി സര്‍ക്കാര്‍. ഓരോ അപേക്ഷയ്ക്കും സര്‍വീസ് ചാര്‍ജ് ആയി 20 രൂപ നല്‍കണം. പരാതി സ്‌കാന്‍ ചെയ്യുന്നതിനും പ്രിന്റ് ചെയ്യുന്നതിനും പേജ് ഒന്നിന് 3 രൂപ നല്‍കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചാണ് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിക്കാനായി അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. അദാലത്തിലേക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി നല്‍കാനാണ് ആവശ്യപ്പെട്ടിരുന്നത്. ഈ പരാതികള്‍ക്കാണ് ഇപ്പോള്‍ ഫീസ് ഈടാക്കുന്നത്.. അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഓരോ അപേക്ഷയ്ക്കും സര്‍വീസ് ചാര്‍ജും, സ്‌കാനിങ് പ്രിന്റിങ് എന്നിവയുടെ നിരക്കും നിശ്ചയിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. അദാലത്തിലേക്ക് അക്ഷയകേന്ദ്രം വഴി പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്‌കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
ചാര്‍ജ് ഈടാക്കുന്നതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.അക്ഷയ ഡയറക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. താലൂക്ക് തലത്തില്‍ അതാത് പ്രദേശത്തു നിന്നുള്ളവരില്‍ നിന്ന് പരാതി സ്വീകരിച്ച് പരിഹാരം കാണാനായിരുന്നു നടപടി..മന്ത്രിമാര്‍ നേരിട്ട് പങ്കെടുക്കുന്ന അദാലത്തുകള്‍ ആണ് സംഘടിപ്പിക്കുന്നത്..ജില്ലയില്‍ മെയ് 2 മുതല്‍ 11 വരെ നടക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാന്‍ ഏപ്രില്‍ 15 വരെയാണ് അവസരം.