LogoLoginKerala

ചിരിയുടെ ഗോഡ്ഫാദറിന് വിട ; പ്രശസ്ത സംവിധായകൻ സിദ്ധിക്ക് അന്തരിച്ചു.

പ്രിയ സംവിധായകനെ തളര്‍ത്തിയത്  ന്യൂമോണിയയും കരൾ രോഗബാധയും
 
Director Sidhiq

കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള സംവിധായകൻ സിദ്ദിഖ് അന്തരിച്ചു.  ന്യൂമോണിയയും കരൾ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ അദ്ദേഹത്തിനു ഹൃദയാഘാതം ഉണ്ടായത്. ഇതാണ് ആരോഗ്യനില വഷളാകാനും അന്ത്യത്തിനും കാരണമായത്.  നിലവിൽ എക്മോ സപ്പോർട്ടിലാണ് സിദ്ദിഖ് കഴിയുന്നതെന്ന്  ആശുപത്രി വൃത്തങ്ങൾ നേരത്തെ അറിയിച്ചിരുന്നു. 
കരൾ രോഗബാധയെ തുടർന്ന് ഒരു മാസമായി എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്ന സിദ്ദിഖ് പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലാവുകയും രാത്രി ഒമ്പത് മണിയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരി ക്കുകയായിരുന്നു.
 
കരൾ സംബന്ധമായ രോഗത്തിനുള്ള ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു  രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് സിദ്ദിഖിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയിരുന്നു. ന്യൂമോണിയ ബാധയും കരൾ രോഗബാധയും മൂലം ഏറെകാലമായി സിദ്ധിഖ് ചികിത്സയിൽ കഴിയുകയായിരുന്നു. ഈ അസുഖങ്ങളില്‍ നിന്നും അദ്ദേഹം പതിയെ മോചിതനായി വരികയായിരുന്നു. ഇതിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്.

 അമൃതയില്‍ ചികിത്സയിൽ കഴിയുന്ന സംവിധായകൻ സിദ്ദീഖിനെ കാണാൻ ഉറ്റ സുഹൃത്ത് ലാൽ എത്തിയിരുന്നു.  സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, റഹ്മാന്‍, എം.ജി. ശ്രീകുമാർ, നടൻ സിദ്ദീഖ് അടക്കമുള്ളവർ  ആശുപത്രിയിൽ എത്തിയിട്ടുണ്ടായിരുന്നു. സംവിധായകൻ മേജർ രവിയും ആശുപത്രിയിലെത്തിയ ശേഷം മാധ്യമങ്ങളെ കണ്ടിരുന്നു.

നാളെ രാവിലെ 9.00മണി മുതൽ 11.30 മണി വരെ കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ  സ്റ്റേഡിയത്തിലും തുടർന്ന്  കാക്കനാട് പള്ളിക്കരയിലുള്ള  സ്വവസതിയിലും പൊതുദർശനം ക്രമീകരിച്ചിരിക്കുന്നു. വൈകീട്ട് എറണാകുളം സെൻട്രൽ
ജുമാ മസ്ജിദിൽ 6.00മണിക്ക് ഔദ്യോഗിക ബഹുമതികളോടെ കബറടക്കം നടക്കും.