LogoLoginKerala

വൈദേകം റിസോര്‍ട്ടിന്റെ ഓഹരികള്‍ വിറ്റഴിക്കാനൊരുങ്ങി ഇപി ജയരാജന്റെ കുടുംബം

 
ep

രാഷ്ട്രീയ കേരളം ഏറ്റവും അധികം ചര്‍ച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തില്‍ ഈ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തെ തുടര്‍ന്ന് പ്രതികരണവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇപി രംഗത്ത് വന്നെങ്കിലും തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നത് പുതുവിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരുന്നു.

ഇപ്പോളിതാ വൈദേകം റിസോര്‍ട്ടിന്റെ ഓഹരികള്‍ വിറ്റഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഇപി ജയരാജന്റെ കുടുംബം. ഓഹരി വില്‍ക്കാനുള്ള സന്നദ്ധത ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുകളുണ്ട്. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയില്‍ നിന്നും വിരമിച്ചപ്പോള്‍ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികള്‍ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.