ഇ പി ജയരാജന്‍ നാളെ തൃശ്ശൂരില്‍ ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കും
Fri, 3 Mar 2023

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്നു. നാളെ തൃശ്ശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്ന ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്. ജനകീയ പ്രതിരോധ ജാഥയ്ക്ക് ഇപി എത്താത്തത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ ഇപി പ്രതിരോധ ജാഥയില്‍ പങ്കെടുക്കുന്നത്.