ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ ഇപി ജയരാജന്‍
Feb 23, 2023, 09:46 IST
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. കണ്ണൂരിലെ ജാഥ സ്വീകരണ കേന്ദ്രങ്ങളിലൊന്നും ഇതുവരെ ഇപി ജയരാജന്‍ എത്തിയിട്ടില്ല. യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്നും ഇപി വിട്ടുനിന്നിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ചയാകുന്നത്.
അതേസമയം വരും ദിവസങ്ങളില്‍ ഇപി ജാഥയില്‍ പങ്കെടുക്കുമെന്നാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് എംവി ഗോവിന്ദന്‍ വ്യക്തമാക്കിയത്. ഇപി ജയരാജന് ജാഥയില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യമില്ലെന്നും ഗോവിന്ദന്‍ വിശദീകരിച്ചു.