LogoLoginKerala

ഓടുന്നതിനിടെ രണ്ടായി ഒടിഞ്ഞ് ഇലക്ട്രിക് ബൈക്ക്; യാത്രികന്‍ രക്ഷപ്പെട്ടത് തലനാരി‍ഴയ്ക്ക്

 
BIKE

ഓടിക്കുന്നതിനിടയിൽ ഇലക്ട്രിക് ബൈക്ക് രണ്ടായി ഒടിഞ്ഞതോടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രക്കാരൻ. തെലങ്കാനയിലെ മംഗേറിയയില്‍ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിലൂടെയാണ് സംഭവം വാര്‍ത്തയാകുന്നത്.

തിരക്കേറിയ റോഡിലൂടെ ഒരു യുവാവ് ഇലക്ട്രിക് ബൈക്ക് ഓടിക്കുന്നതിനിടെയായിരുന്നു സംഭവം. യുവാവ്​ ബ്രേക്ക്​ പിടിച്ചതോടെ ബൈക്കിന്‍റെ മുന്‍ഭാഗം ഒടിയുകയായിരുന്നു. ഇതോടെ യുവാവ് തെറിച്ച് റോഡിലേക്ക് വീണു.

ഹെല്‍മെറ്റ് ധരിക്കാതിരുന്ന യുവാവ് അരികിലൂടെ സഞ്ചരിച്ചിരുന്ന ഗുഡ്സ് വാഹനത്തിന്‍റെ സമീപത്തേക്ക് വീണു. ഡ്രൈവര്‍ സമയോജിതമായി ഇടപെട്ട് ബ്രേക്ക് അമര്‍ത്തിയതിനാല്‍ യുവാവ് രക്ഷപ്പെട്ടു. യുവാവ് ഓടിച്ചിരുന്ന ഇലക്ട്രിക് ബൈക്ക് ഏത് കമ്പനി നിര്‍മിച്ചതാണെന്ന കാര്യം വ്യക്തമല്ല.