LogoLoginKerala

ട്രെയിന്‍ തീവെയ്പിനുപയോഗിച്ച പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരിലെ പെട്രോള്‍ പമ്പില്‍ നിന്ന്

 
SHARUKH SAIFI

കോഴിക്കോട്-എലത്തൂരില്‍ ട്രെയിനില്‍ തീവെപ്പ് നടത്തുന്നതിന് ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയത് ഷൊര്‍ണൂരിലുള്ള പമ്പില്‍ നിന്ന്. ഇതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഷൊര്‍ണൂര്‍ -കൊളപ്പുള്ളി റോഡിലുള്ള പമ്പില്‍ നിന്നാണ് ഇയാള്‍ രണ്ടു കുപ്പികളില്‍ പ്‌ട്രോള്‍ വാങ്ങുന്നത്. ഷൊര്‍ണൂര്‍ റെയില്‍വെ സ്്‌റ്റേഷനു സമീപത്താണ് ഈ പെട്രോള്‍ പമ്പ്. പെട്രോള്‍ വാങ്ങി ബാഗില്‍ വെച്ച ശേഷം ഇയാള്‍ കണ്ണൂരിലേക്കുള്ള എക്‌സിക്യൂട്ടീവ് എക്‌സ്പ്രസില്‍ കയറുകയായിരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഇയാള്‍ വന്നിറങ്ങിയത് ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനിലാണ്. അവിടെ വെച്ച് ഇയാള്‍ക്ക് പ്രാദേശിക സഹായം ലഭിച്ചിരിക്കാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഷൊര്‍ണൂര്‍ റെയില്‍വെ സ്‌റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ച് ഇക്കാര്യങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ചു വരികയാണ്. എന്നാല്‍ ഇതുവരെയും അതിനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ല. പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങുന്നതും ഇയാള്‍ തനിച്ചാണ്. ആക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും തന്റെ സ്വന്തം ബുദ്ധിയുപയോഗിച്ചാണെന്നാണ് ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലില്‍് ഇയാള്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത് കേരള പോലീസോ കേന്ദ്ര ഏജന്‍സികളോ വിശ്വസിക്കുന്നില്ല. മറ്റാരുടെയോ ആസൂത്രണം ഇതിന് പിന്നിലുണ്ടെന്നും ഇയാള്‍ ആക്രമണത്തിനുള്ള ഉപകരണം മാത്രമാണെന്നും അവര്‍ കരുതുന്നു. ഇതിനുള്ള ശാസ്ത്രീയ തെളിവുകള്‍ ഡല്‍ഹി എ ടി എസും കേന്ദ്ര ഐ ബിയുമടക്കമുള്ള ഏജന്‍സികള്‍ സൈബര്‍ വിങ്ങുകളുടെ സഹായത്തോടെ ശേഖരിച്ചു വരികയാണ്. കേരള പോലീസും ഡല്‍ഹി പോലീസും കേന്ദ്ര ഏജന്‍സികളും നിരന്തരം ആശയവനിമയം നടത്തിയാണ് അന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നത്.