ബി ബി സിക്കെതിരെ ഫെമ ലംഘനത്തിന് കേസെടുത്ത് ഇഡി

ഇന്ത്യ: ദി മോഡി ക്വസ്റ്റിയന്‍ സംപ്രേഷണം ചെയ്തതിനെ തുടര്‍ന്ന് ബി ബി സിക്ക് പിന്നാലെ കേന്ദ്ര ഏജന്‍സികള്‍
ന്യൂഡല്‍ഹി- ബി ബി സി ചാനലിനെതരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശനാണയവിനിമയ ചട്ടപ്രകാരമാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഫെമ നിയമപ്രകാരം രേഖകള്‍ ഹാജരാക്കണമെന്നും ഉദ്യോഗസ്ഥര്‍ മൊഴി നല്‍കണമെന്നും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. വിദേശവിനിമയ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ബിബിസിക്കെതിരെ അന്വേഷണം നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്ന ബിബിസി ഡോക്യുമെന്ററി 'ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍' പുറത്തുവന്ന് മാസങ്ങള്‍ക്കുള്ളിലാണ് ബിബിസിക്കെതിരെ ഇഡി കേസെടുത്തിരിക്കുന്നത്. ഡോക്യുമെന്ററിക്ക് സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.
ഫെബ്രുവരിയില്‍ ബിബിസിയുടെ ഡല്‍ഹി, മുംബൈ കേന്ദ്രങ്ങളില്‍ ആദയാനികുതി വുകുപ്പ് 58 മണിക്കൂര്‍ പരിശോധന നടത്തി ധനവിനിമയത്തില്‍ ക്രമക്കേട് കണ്ടെത്തിയിരുന്നു. ബിബിസി ഓഫിസുകളില്‍നിന്നു കണ്ടെത്തിയ വരുമാന- ലാഭ കണക്കുകള്‍ അവരുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. ബിബിസി ഗ്രൂപ്പിന്റെ വിദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട ചില പണമിടപാടുകള്‍ക്ക് നികുതി കൃത്യമായ അടച്ചിട്ടില്ലെന്നും ആദായ നികുതി വകുപ്പ് ആരോപിച്ചു. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളില്‍നിന്ന് ലഭിച്ച വരുമാനം വിദേശത്തേക്ക് വകമാറ്റി. രാജ്യാന്തര നികുതി, ബിബിസി ഉപകമ്പനികള്‍ തമ്മിലുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട ട്രാന്‍സ്ഫര്‍ പ്രൈസിങ് രീതി എന്നിവ സംബന്ധിച്ച 2012 മുതലുള്ള സാമ്പത്തിക രേഖകളുടെ പരിശോധനയാണ് ആദായനികുതി വകുപ്പ് നടത്തിയത്. ഇതിന് പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബി ബി സിക്കെതിരെ കേസെടുത്തിരിക്കുന്നത്.