സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതി, പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്
Oct 16, 2023, 16:08 IST

തൃശൂര്‍: സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. രാവിലെ 10 മണിയോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ ടോള്‍ പ്ലാസയിലെത്തിയത്. പാലിയേക്കര ടോള്‍ പ്ലാസയിലെ റോഡ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട ചില ഇടപാടുകളില്‍ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടക്കുന്നത്.