രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്
Oct 26, 2023, 16:06 IST

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാക്കളുടെ വീടുകളില്‍ ഇഡി റെയ്ഡ്. തിരഞ്ഞെടുപ്പ് നടക്കെ രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദൊത്താശ്രയുടെ വസതിയിലാണ് ഇഡി റെയ്ഡ് നടത്തിയത്. നിയമന പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തെത്തുടര്‍ന്നാണ് റെയ്ഡ്.
അതേസമയം കോണ്‍ഗ്രസ് അധ്യക്ഷന്റെ വസതിക്കുപുറമേ, മഹുവയില്‍നിന്നുള്ള സ്ഥാനാര്‍ഥി ഓം പ്രകാശ് ഹഡ്‌ലയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. ഇതിനു പുറമെ മറ്റ് ആറിടങ്ങളിലും പരിശോധന നടക്കുന്നതായാണ് വിവരം. രാജസ്ഥാനിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി കൂടിയാണ് ദൊത്താശ്ര.