LogoLoginKerala

പുനര്‍ജ്ജനി പദ്ധതിയില്‍ വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം

 
VD SATHEESHAN

കൊച്ചി: പുനര്‍ജ്ജനി പദ്ധതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഇ ഡി അന്വേഷണം വരുന്നു. വി ഡി സതീശനെതിരെ വിജിലന്‍സ് എടുത്ത കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും. പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരിലെ 2018 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പാവപ്പെട്ടവര്‍ക്ക് വീടുവച്ചുകൊടുക്കുന്ന പദ്ധതിയാണ് പുനര്‍ജ്ജനി. ഇതില്‍ വിദേശത്ത് വച്ച പണമിടപാടുകള്‍ നടന്നുവെന്ന ആരോപണത്തിലാണ് വി ഡി സതീശനെതിരെ വിജിലിന്‍സ് കേസെടുത്ത് അന്വേഷണം നടത്താന്‍ തിരുമാനിച്ചത്. ഇന്ത്യക്ക് വെളിയിലുള്ള ഇടപാടുകള്‍ വിജിലന്‍സിന് അന്വേഷിക്കാന്‍ ഔദ്യോഗികമായ തടസങ്ങള്‍ ഉള്ളത് കൊണ്ടാണ് ഇ ഡിയും അന്വേഷണം നടത്താന്‍ തിരുമാനിച്ചത്.