ഈറ്റ് കൊച്ചി ഈറ്റ് ഫുഡ് വ്‌ളോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍
പ്രശസ്ത ഫുഡ് വ്‌ലോഗര്‍ രാഹുല്‍ എന്‍ കുട്ടി മരിച്ച നിലയില്‍. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ് രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. ഈറ്റ് കൊച്ചി ഈറ്റ് എന്ന ഫുഡ് വ്ളോഗ് കൂട്ടായ്മയിലെ വ്‌ലോഗറായിരുന്നു രാഹുല്‍. സോഷ്യല്‍മീഡിയയില്‍ നിരവധി ഫോളോവേഴ്‌സുള്ള രാഹുല്‍ ഭക്ഷണപ്രേമികള്‍ക്ക് ഏറെ പരിചിതനുമായിരുന്നു. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്മയാണ് ഈറ്റ് കൊച്ചി ഈറ്റ്. കഴിഞ്ഞ ദിവസം പോലും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.
കൊച്ചിയിലെ പുതിയ കാര്യങ്ങളെക്കുറിച്ചുള്ള റീലുകള്‍ പങ്കിടുന്ന ഈറ്റ് കൊച്ചി ഈറ്റിന്റെ 'ഓ കൊച്ചി' എന്ന പേജിലും രാഹുല്‍ വിഡിയോ ചെയ്തിട്ടുണ്ട്.സംഭവത്തില്‍ പനങ്ങാട് പോലീസ് അന്വേഷണമാരംഭിച്ചു. രാഹുലിന് ഭാര്യയും രണ്ട് വയസ്സുള്ള മകനുമുണ്ട്.

ഫെയ്സ്ബുക്ക് ഫണ്ട് നല്‍കുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്സ്ബുക്ക് അനുവദിച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.