ഇരട്ട സ്ഫോടനം; ജമ്മു കശ്മീർ കനത്ത ജാഗ്രതയിൽ
Sun, 22 Jan 2023

ന്യൂഡൽഹി: ഇരട്ട സ്ഫോടനം നടന്നതിന് പിന്നാലെ ജമ്മു കശ്മീരിൽ കനത്ത ജാഗ്രത. സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി. വിവിധ ഏജൻസികൾ ചേർന്നാണ് അന്വേഷണം നടത്തുന്നത്. കസ്റ്റഡിയിലെടുത്ത ആറ് പേരെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
അതേസമയം കസ്റ്റഡിയിൽ എടുത്തവർക്ക് ഏതെങ്കിലും സംഘടനകളുമായി ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ എന്തെങ്കിലും ഭീകര സംഘടനകൾക്ക് ബന്ധമുണ്ടോയെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
ഇന്നലെ സംഭവസ്ഥലത്ത് സൈന്യവും എൻഐഎയും പരിശോധന നടത്തിയിരുന്നു. എൻഐഎ പ്രാഥമിക വിവരശേഖരണവും നടത്തിയിട്ടുണ്ട്. അന്വേഷണം എൻഐഎയ്ക്ക് കൈമാറിയേക്കുമെന്നാണ് വിവരം. അതേസമയം ഭാരത് ജോഡോ യാത്രയ്ക്കും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.