ക്ഷേമ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ലാഭമുണ്ടാക്കാമെന്ന ചിന്ത വേണ്ട; ജീവനക്കാര്‍ക്ക് കടുത്ത മുന്നറിയിപ്പുമായി മുഖ്യമന്ത്രി
Sat, 25 Feb 2023

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏതെങ്കിലും തരത്തില്‍ ലാഭം ഉണ്ടാക്കാമെന്ന ചിന്ത ഒരു ന്യൂനവിഭാഗത്തിനുണ്ടെന്ന് മുഖ്യമന്ത്രി കടുത്ത മുന്നറിയിപ്പ് നല്‍കി. ഭൂരിപക്ഷം ജീവനക്കാരും അര്‍പ്പണ ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരാണ്. എന്നാല്‍ ചുരുക്കം ചിലര്‍ക്ക് ലാഭചിന്തകളുണ്ട്. അവരുടെ കാപട്യം ആരും തിരിച്ചറിയില്ലെന്നാണ് അവര്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.