LogoLoginKerala

പടയപ്പയെ പ്രകോപിപ്പിക്കുന്നവര്‍ക്ക് ഇനി എട്ടിന്റെ പണി; ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ വനംവകുപ്പ്

 
padayappa elephant

ഇടുക്കി: പടയപ്പ എന്ന കാട്ടാനയെ നിരന്തരം പ്രകോപിപ്പിക്കുന്നതിനെ തുടര്‍ന്ന് ആന അക്രമസ്വഭാവം കാണിക്കുന്നത് പതിവായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ പടയപ്പയെ  പ്രകോപിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ ഒരുങ്ങുകയാണ് വനംവകുപ്പ്. കഴിഞ്ഞ ദിവസം ടാക്സിയിലെത്തിയ ആളുകള്‍ പടയപ്പയെ പ്രകോപിപ്പിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയുണ്ടായി. ഈ ടാക്‌സി കസ്റ്റഡിയിലെടുക്കാന്‍ മൂന്നാര്‍ ഡിഎഫ്ഒ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പടയപ്പയെ കാണിക്കാമെന്ന് വാഗ്ദാനം ചെയ്ത് ടൂറിസ്റ്റുകളെ റിസോര്‍ട്ടുകളും ടാക്സികളും ആകര്‍ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മൂന്നാറില്‍ ടൂറിസത്തിന്റെ മറവില്‍ മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായിട്ടാണ് ഇപ്പോള്‍ വനംവകുപ്പ് രംഗത്തെത്തിയിരിക്കുന്നത്. പടയപ്പ അടക്കമുള്ള മൃഗങ്ങളെ പ്രകോപിപ്പിക്കുന്നവര്‍ക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ വനംവകുപ്പ് തീരുമാനിച്ചു.