ഐ.എ.എസ് തലത്തില്‍ അഴിച്ചുപണി; നാല് കളക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം; രേണുരാജിനെ വയനാട്ടിലേക്ക് മാറ്റി
Wed, 8 Mar 2023

തിരുവനന്തപൂരം: ഐ.എ.എസ് തലത്തില്‍ അഴിച്ചുപണി. 4 ജില്ലാ കളക്ടര്‍മാരെ സ്ഥലം മാറ്റി. എറണാകുളം കളക്ടര്‍ ഡോ.രേണുരാജിനെ വയനാട്ടിലേക്കാണ് സ്ഥലം മാറ്റിയത്. പകരം ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസര്‍ എന്‍.എസ്.കെ ഉമേഷ് എറണാകുളം കളക്ടറാകും.
വയനാട് കളക്ടര്‍ എ ഗീതയെ കോഴിക്കോട്ടേക്കും സ്ഥലം മാറ്റി. തൃശ്ശൂര്‍ കളക്ടര്‍ ഹരിത വി കുമാറിനെ ആലപ്പുഴയിലേക്ക് മാറ്റി. വി.ആര്‍ കൃഷ്ണതേജയാണ് പുതിയ തൃശ്ശൂര്‍ കളക്ടര്‍. എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വിവാദമായ സാഹചര്യത്തിലാണ് രേണു രാജിന്റെ സ്ഥലംമാറ്റം.