LogoLoginKerala

ഇന്റിഡോ വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവം; ഡിജിസിഎ അന്വേഷണം തുടങ്ങി

 
indigo

ന്യൂഡല്‍ഹി: വിമാനത്തിലെ എമര്‍ജന്‍സി വാതില്‍ യാത്രക്കാരന്‍ തുറന്ന സംഭവത്തില്‍ അന്വേഷണവുമായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍. ഡിസംബര്‍ 10 നാണ് സംഭവം നടന്നത്.  ചെന്നൈ തിരുച്ചിറപ്പള്ളി വിമാനത്തില്‍ ആയിരുന്നു സംഭവം.

അതേസമയം ബിജെപി എംപി തേജസ്വി സൂര്യയാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തേജസ്വി സൂര്യയും തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുമായിരുന്നു എമര്‍ജന്‍സി വാതിലിന് അടുത്തിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് തേജസ്വി സൂര്യ ഇന്റിഗോ വിമാനക്കമ്പനിക്ക് എഴുതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏത് യാത്രക്കാരനാണ് എമര്‍ജന്‍സി വാതില്‍ തുറന്നതെന്ന് ഡിജിസിഎ വ്യക്തമാക്കിയിട്ടില്ല.