LogoLoginKerala

അറബിക്കടലില്‍ ചക്രവാതച്ചുഴി, മഴശക്തിപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ്

 
weather

കൊച്ചി- അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദവും ചക്രവാതച്ചുഴിയുമാണ് കേരളത്തില്‍ പെയ്യുന്ന കനത്ത മഴയ്ക്ക് കാരണമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നും മുന്നറിയിപ്പ്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ചക്രവാതച്ചുഴിയില്‍ നിന്നുള്ള ന്യൂനമര്‍ദത്തിന്റെ പ്രഭാവം കേരളം മുതല്‍ ഛത്തീസ്ഗഢ് വരെ മഴയ്ക്ക് കാരണമാകും. ലക്ഷദ്വീപ് മുതല്‍ കേരളം, തമിഴ്‌നാട്, ആന്ധ്ര, ഒറീസ തീരങ്ങളിലൂടെ ബംഗാള്‍ ഉള്‍ക്കടലിന് സമാന്തരമായാണ് ന്യൂനമര്‍ദപാത്തി രൂപപ്പെട്ടിട്ടുള്ളത്.
അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയുണ്ടാകും. അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തില്‍ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുമുണ്ട്.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ,എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പത്തനംതിട്ട,എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലും യെലോ അലര്‍ട്ടുണ്ട്.
യെലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍.