LogoLoginKerala

ഇടുക്കി മറയൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 
dead

ഇടുക്കി: മറയൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശി രാജു കോഡ എന്നയാണ് മരിച്ചത്. മറയൂരിലെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിന് സമീപത്താണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മറയൂരിലെ ചന്ദനലേലത്തില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ വാഹനത്തിന്റെ ഡ്രൈവറാണ് രാജുവെന്ന് പോലീസ് സൂചിപ്പിച്ചു.