ഷേയ്ക്ക് ദര്‍വേഷ് സാഹിബ് പുതിയ പോലീസ് മേധാവി, ഡോ. വി വേണു ചീഫ് സെക്രട്ടറി

തിരുവനന്തപുരം- കേരള പോലീസിന്റെ മേധാവിയായി ഷെയ്ഖ് ദര്‍ുവേഷ് സാഹിബിനെ നിയമിക്കാന്‍ ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. വി വേണു ഐ എ എസ് പുതിയ ചീഫ് സെക്രട്ടറിയാകും. ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് നിലവില്‍ അദ്ദേഹം.
യു.പി.എസ്.സി തയ്യാറാക്കിയ പട്ടികയിലുണ്ടായിരുന്ന ജയില്‍ മേധാവി: കെ.പത്മകുമാര്‍, കേന്ദ്ര എമിഗ്രേഷന്‍ വിഭാഗം ഡയറക്ടര്‍ ഹരിനാഥ് മിശ്ര എന്നിവരെ മറികടന്നാണ് ഫയര്‍ഫോഴ്‌സ് മേധാവിയായ ദര്‍വേഷ് സാഹിബിനെ ഡിജിപിയായി നിയിമിക്കുന്നത്. 30ന് വിരമിക്കുന്ന ഡി.ജി.പി: അനില്‍ കാന്തില്‍ നിന്ന് അദ്ദേഹം ചുമതലയേല്‍ക്കും. 1990 ബാച്ച് ഐ പി എസ് ഉദ്യോഗസ്ഥനാണ് ദര്‍വേഷ് സാഹിബ്. രണ്ടു തവണ ക്രൈംബ്രാഞ്ച് മേധാവിയായിരുന്നു. വിവാദങ്ങളിലുള്‍പ്പെടാത്ത വ്യക്തിത്വമാണ്.
യു പി എസ് സി പട്ടികയിലുണ്ടായിരുന്ന മൂന്നു പേരില്‍ കുറഞ്ഞ സര്‍വ്വീസുള്ളത് ഷേഖ് ദര്‍വേഷിനാണ്. ഒരു വര്‍ഷം കഴിഞ്ഞാല്‍ ഷേഖ് ദര്‍വേഷ് വിരമിക്കും. കൂടുതല്‍ക്കാലം സര്‍വ്വീസ് കാലവധി ഉള്ളവര്‍ കുറച്ചു കാലം സര്‍വ്വീസുള്ളവര്‍ക്ക് വേണ്ടി തല്‍ക്കാലം വഴി മാറി നില്‍ക്കുന്നതാണ് സിവില്‍സര്‍വീസിലെ കീഴ് വഴക്കം. മുമ്പ് കെ.ജയകുമാര്‍ ചീഫ് സെക്രട്ടറി ആയതും ഇത്തരത്തിലാണ്. സീനിയര്‍ ആയ ജയകുമാറിനുവേണ്ടി ജോസ് സിറിയക്ക് വഴി മാറി കൊടുക്കുകയായിരുന്നു. പിന്നീട് ജയകുമാര്‍ വിരമിച്ച ശേഷം ജോസ് സിറിയക് ചീഫ് സെക്രട്ടറിയായി എത്തി. ഈ മാനദണ്ഡ പ്രകാരം ഡി.ജി.പിയായി ഷേഖ് ദര്‍വേഷ്് വന്നതോടെ പത്മകുമാറിന് കുറച്ച് കാലം കൂടി കാത്തിരിക്കേണ്ടി വരും. അതേസമയം സംസ്ഥാന പോലീസ് മേധാവിയായി ദര്‍വേഷിനെ നിയമിച്ചാല്‍ പുതിയ മാനദണ്ഡം അനുസരിച്ച് രണ്ടു വര്‍ഷത്തേക്ക് നിയമിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരൂമാനം സര്‍ക്കാരിന് കൈക്കൊള്ളാനാകും.