LogoLoginKerala

ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദമാകും, നാളെ മുതല്‍ കേരളത്തില്‍ മഴ

 
cyclon

തിരുവനന്തപുരം- തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിങ്കളാഴ്ചയ്ക്ക് ശേഷം ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറി വടക്കോട്ട് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ ഞായറാഴ്ചയോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നാണ് കാലവസ്ഥ കേന്ദ്രം നല്‍കുന്ന സൂചന. ഇത് പ്രകാരം വരും ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് അടക്കമുള്ള ജാഗ്രത നിര്‍ദ്ദേശം കാലവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുണ്ട്. ഞായറാഴ്ച വയനാട് ജില്ലയിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്.