LogoLoginKerala

ഭീതി പരത്തി വീണ്ടും കോവിഡ് വിദേശത്തു നിന്നു വന്ന 39 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

 
covid

ന്യൂഡല്‍ഹി: വിദേശത്തു നിന്നു വന്ന 39 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് രോഗികള്‍ വര്‍ധിച്ചേക്കുമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തി. അടുത്ത 40 ദിവസം നിര്‍ണായകമാണെന്നും കേന്ദ്രം അറിയിച്ചു.

രണ്ട് ദിവസത്തിനിടെ വിദേശത്തുനിന്നു വന്ന 39 യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നാളെ ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്തവളം സന്ദര്‍ശിക്കുമെന്നും അധികൃതര്‍ അറിയിച്ചു.