ചൈനയില്‍ വീണ്ടും കോവിഡ് പടരുന്നു; കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത് 31,454 ആഭ്യന്തര കേസുകള്‍
Nov 24, 2022, 14:25 IST
ചൈന: കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ചൈനയില്‍ വ്യാപകമായി കൊവിഡ് പടരുന്നു. വീണ്ടും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് വലിയ ആശങ്കയുയര്‍ത്തുന്നുണ്ട്. 31,454 ആഭ്യന്തര കേസുകളാണ് ചൈനയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിട്ടുള്ളത്. ഇതില്‍ 27,517 രോഗലക്ഷണങ്ങളില്ലാതെയാണ് കണ്ടെത്തിയിട്ടുള്ളത് എന്ന് ബുധനാഴ്ച, നാഷണല്‍ ഹെല്‍ത്ത് ബ്യൂറോ അറിയിച്ചു.
സീറോ കോവിഡ് പോളിസിയുമായി രാജ്യം മുന്നോട്ട് പോവുമ്പോഴാണ് വീണ്ടും ഇത്തരത്തില്‍ ഒരു മഹാമാരി ചൈനയെ പിടികൂടുന്നത്. കൊവിഡ് മഹാമാരിയില്‍ നിന്ന് രക്ഷനേടിക്കൊണ്ടിരിക്കുകയാണ് പല രാജ്യങ്ങളും. സാമ്പത്തികമായും ആരോഗ്യപരമായും എല്ലാം തകര്‍ന്നടിഞ്ഞ അവസ്ഥയില്‍ നിന്ന് കരകയറിക്കൊണ്ടിരിക്കുകയാണ് പല രാജ്യങ്ങളും.