രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന; വാണിജ്യ സിലിണ്ടറിന് 103 രൂപ കൂട്ടി
Nov 1, 2023, 11:00 IST
ന്യൂഡല്‍ഹി: രാജ്യത്ത് പാചക വാതക വിലയില്‍ വീണ്ടും വര്‍ധന. വാണിജ്യ സിലിണ്ടറിന് 103 രൂപയാണ് കൂട്ടിയത്. ഇതോടെ 19 കിലോ സിലിണ്ടറിന് 1842 രൂപ നല്‍കണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിക്കുന്നത്.