LogoLoginKerala

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് മുന്നേറ്റം, 130 സീറ്റില്‍ മുന്നില്‍

 
dk sivakumar

ബെഗളൂരു-കര്‍ണാടകയില്‍ ആദ്യ മണിക്കൂറിലെ ഫലസൂചനകളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. കോണ്‍ഗ്രസ് 130 സീറ്റിലും ബി ജെ പി 80 സീറ്റിലും ജെ ഡി എസ് 14 സീറ്റിലും ലീഡ് ചെയ്യുന്നു. കിംഗ് മേക്കറാകാന്‍ കാത്തിരിക്കുന്ന ജെ ഡി എസ് നേതാവ് എച്ച് ഡി കുമാരസ്വാമി ആദ്യറൗണ്ടില്‍ പിന്നിലാണ്. മകന്‍ നിഖിലും പിന്നിലാണ്. ബിജെപിയുടെ മന്ത്രിമാര്‍ പലരും പിന്നിലാണ്. ഫലസൂചനകള്‍ അനുനിമിഷം മാറി മറിഞ്ഞുകൊണ്ടിരിക്കുകയാണ്.

തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍  കോണ്‍ഗ്രസ് 60, ബിജെപി 62, ജെഡിഎസ് 6, മറ്റുള്ളവര്‍-1 എന്നിങ്ങനെ സീറ്റുകളിലാണ് മുന്നിട്ടു നിന്നത്. പ്രിപോള്‍ സര്‍വെകളിലെ പ്രവചനം ശരിവെക്കുന്ന പ്രവണതകളാണ് തുടക്കത്തില്‍ ലഭിച്ചതെങ്കിലും വോട്ടെണ്ണല്‍ പുരോഗമിച്ചതോടെ കോണ്‍ഗ്രസ് എല്ലാ മേഖലകളിലും മുന്നിലെത്തുകയാണ്.