LogoLoginKerala

ബഫർ സോൺ : ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്

 
rtg
കൂരാച്ചുണ്ടിൽ നടക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും

കോഴിക്കോട് : ബഫർ സോൺ വിഷയത്തിൽ ജനകീയ പ്രക്ഷോഭത്തിനൊരുങ്ങി കോൺഗ്രസ്. ചൊവ്വാഴ്ച കോഴിക്കോട് കൂരാച്ചുണ്ടിൽ നടക്കുന്ന സമരപ്രഖ്യാപന കൺവൻഷൻ രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യും.

ജില്ലയിൽ മലബാർ വന്യജീവി സങ്കേതത്തിന്‍റെ ഒരു കിലോമീറ്റർ ചുറ്റളവില്‍ ഏഴ് പഞ്ചായത്തുകള്‍ ബഫർ സോണിലുണ്ട്. പുഴകൾ, റോഡുകൾ തുടങ്ങി സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ അതിരടയാളങ്ങളൊന്നും തന്നെ ഉപഗ്രഹ സർവേയിൽ ഇല്ല. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് സമരത്തിനിറങ്ങുന്നത്.