സ്വകാര്യ ബസുകളുടെ മത്സരയോട്ടം, അകത്തും പുറത്തും ഇനി ക്യാമറ സ്ഥാപിക്കും; ആന്റണി രാജു
Oct 19, 2023, 13:19 IST

തിരുവനന്തപൂരം: സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാന്‍ ബസില്‍ ക്യാമറ സ്ഥാപിക്കാനുള്ള സമയം നീട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ക്യാമറ സ്ഥാപിക്കുമ്പോള്‍ നിയമലംഘനങ്ങള്‍ കുറയും. എല്ലാ ബസുകളിലും ക്യാമറകള്‍ മുമ്പിലും പുറകിലും അകത്തും സ്ഥാപിക്കാന്‍ നിര്‍ദേശം കൊടുത്തത്. അതിന്റെ കാലാവധി ഒക്ടോബര്‍ 31 ന് കഴിയും.
ജിപിഎസുമായി ബന്ധപ്പെടുത്തി ക്യാമറകള്‍ തത്സമയം നിരീക്ഷിക്കുന്നത് ആലോചനയിലാണ്. കൊച്ചിയില്‍ നടന്ന യോഗത്തിലാണ് തീരുമാനമായത്. നവംബര്‍ 1 ന് മുമ്പ് സീറ്റ് ബെല്‍റ്റുകള്‍ ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍ബന്ധമാക്കണമെന്ന് മന്ത്രി പറഞ്ഞു.