LogoLoginKerala

രാഷ്ട്രീയ എതിരാളികൾ ഉമ്മൻ ചാണ്ടിയെ വേട്ടയാടി; പിണറായി വിജയനെ വേദിയിലിരുത്തി കെ.സുധാകരന്റെ കുറ്റപ്പെട്ടുത്തൽ

ഉമ്മൻ ചാണ്ടി നല്ല ഭരണാധികാരിയെന്ന് അനുസ്മരണം  ഉദ്ഘാടനം ചെയ്തു പിണറായി വിജയൻ 
 
kerala cm
മുഖ്യമന്ത്രി പ്രസംഗിക്കുവാൻ എണ്ണീറ്റതോടെ കോൺഗ്രസ് പ്രവർത്തകർ മുദ്രവാക്യം വിളി തുടങ്ങി , അൽപ്പം കഴിഞ്ഞു ഇതു നിർത്തിയശേഷമാണ് മുഖ്യ മന്ത്രിപ്രസംഗിക്കുവാൻ തുടങ്ങിയത്. 
തിരുവനന്തപുരം : രാഷ്ട്രീയ എതിരാളികൾ ഇത്രയേറെ വേട്ടയാടിയ  നേതാവ് കേരളത്തിൽ ഇല്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. തരം താണരീതിയിൽ വേട്ടായടിയവരെ വാക്കുകൊണ്ടുപോലും വേദനപ്പിച്ചിട്ടില്ല. കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.  പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയാണ് സുധാകരന്റെ പ്രസംഗം. കോൺഗ്രസിന്റെ പ്രത്യായശാസ്ത്രം ഉൾകൊണ്ടനേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും  സ്ഥാനങ്ങൾ ഏറ്റെടുക്കുന്നതിനേക്കാൾ സ്ഥാനങ്ങൾ  ഒപ്പമുള്ളവർക്കു വീതിച്ചു നൽകുന്നതിലാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നത്. 
കോൺഗ്രസിലെ ചലിക്കുന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നും രോഗാവസ്ഥയിലും ചെയ്യേണ്ട കാര്യങ്ങൾ അദ്ദേഹം പൂർത്തിയാക്കിയെന്നും ഉമ്മൻചാണ്ടിയുടെ വിയോഗം കോൺസിനും യുഡിഎഫിനും വൻനഷ്ട്ടമാണെന്നും പിണറായി വിജയൻ പറഞ്ഞു. യുഡിഎഫിന്റെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി അദ്ദേഹം മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു. k sudhakaran
മുൻ മന്ത്രി എം.എംഹസ്സൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലികുട്ടി , കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല , മുൻമന്ത്രി തോമസ് ഐസ്ക്ക്, സംവാധായകൻ അടൂർ ഗോപാലകൃഷ്ണൻ, ബി ജെ പി നേതാവ് പി.കെ.കൃഷ്ണദാസ്, സി പി ഐ നേതാവ് പന്ന്യൻ രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.