മുഖ്യമന്ത്രിയുടെ സുരക്ഷ; സംസ്ഥാനത്ത് പുതിയ തസ്തിക
Thu, 23 Feb 2023

തിരുവനന്തപൂരം: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്നത്. അമിത സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഏര്‍പ്പെടുത്തുന്നത് എന്ന് ആരോപിച്ചുകൊണ്ടാണ് പ്രതിപക്ഷമുള്‍പ്പെടെ രംഗത്തെത്തുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്ക് കേന്ദ്രീകൃത സംവിധാനം മുന്നില്‍ കണ്ടു സംസ്ഥാനത്ത് പുതിയ തസ്തിക. ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് വിഐപി സെക്യൂരിറ്റി എന്ന തസ്തികയാണ് പുതിയതായി സൃഷ്ടിച്ചത്. മറ്റു ജില്ലകളില്‍ മുഖ്യമന്ത്രിയെത്തുമ്പോള്‍ പല വിധത്തിലുള്ള സുരക്ഷ എന്നത് ഒഴിവാക്കുകയാണ് പുതിയ തീരുമാനം കൊണ്ട് ലക്ഷ്യം വെക്കുന്നത്.