LogoLoginKerala

നിയമസഭയില്‍ ഏറ്റുമുട്ടല്‍, നാല് പ്രതിപക്ഷ എം എല്‍ എമാര്‍ക്ക് പരിക്ക്

സംഘര്‍ഷമുണ്ടായത് സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുമ്പോള്‍
 
mla protest
ഭരണകക്ഷി എം എല്‍ എമാര്‍ പ്രതിപക്ഷ എം എല്‍ എ മാരെ മര്‍ദിച്ചതായി യു ഡി എഫ്, ഏഴു വാച് ആന്‍ഡ് വാര്‍ഡും ആശുപത്രിയിലായി, 


അടിയന്തര പ്രമേയത്തിന് സ്പീക്കര്‍അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സ്പീക്കറുടെ ഓഫീസില്‍ സത്യാഗ്രഹ സമരം നടത്തിയ നടത്തിയ പ്രതിപക്ഷ എം എല്‍ എമാരെ വാച്ച് ആന്റ് വാര്‍ഡ് നീക്കം ചെയ്യുന്നതിനിടെ സംഘര്‍ഷം. യുഡിഎഫ് എംഎല്‍എമാരും വാച്ച് ആന്‍ഡ് വാര്‍ഡുമായി ഏറ്റുമുട്ടി. ഭരണപക്ഷ അംഗങ്ങളും പ്രതിപക്ഷ എം എല്‍ എമാരെ നേരിടാനെത്തിയതോടെ നിയമസഭ അസാധാരണമായ സംഘര്‍ഷത്തിന് വേദിയായി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ കെ രമ, സനീഷ്‌കുമാര്‍ ജോസഫ് എന്നിവര്‍ അടക്കം അഞ്ച് പ്രതിപക്ഷ എംഎല്‍എമാരെ വാച്ച് ആന്‍ഡ് വാര്‍ഡും ഭരണപക്ഷവും ആക്രമിച്ചതായി ആരോപണമുയര്‍ന്നു. സനീഷ് ജോസഫ് എംഎല്‍എയും അഡീ. ചീഫ് മാര്‍ഷല്‍ മൊയ്തീന്‍ ഹുസൈനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടി. അഞ്ച് വനിതകള്‍ അടക്കം ഏഴു വാച് ആന്‍ഡ് വാര്‍ഡും ആശുപത്രിയിലായി.
തിരുവനന്തപുരത്ത് 16 വയസ്സുള്ള പെണ്‍കുട്ടിയെ നടുറോഡില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് ഉമാ തോമസ് കൊണ്ടുവന്ന അടിയന്തിര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതാണ് അസാധാരണ പ്രതിഷേധത്തിന് കാരണമായത്.  ഇത് അടിയന്തിര പ്രാധാന്യമുള്ള വിഷയമല്ല എന്നായിരുന്നു സ്പീക്കറുടെ പ്രതികരണം. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍അവതരണാനുമതി നിഷേധിച്ചതോടെ പ്രതിപക്ഷത്ത് നിന്ന് കടുത്ത പ്രതിഷേധമുയര്‍ന്നു.  സാധാരണ ഇറങ്ങിപ്പോക്ക് നടത്താറുള്ള പ്രതിപക്ഷം സ്പീക്കറുടെ ഓഫീസിന് മുന്നില്‍ ഉപരോധ സമരമാരംഭിച്ചതോടെ വാച്ച് ആന്റ് വാര്‍ഡ് സ്ഥലത്തെത്തി. വാച്ച് ആന്റ് വാര്‍ഡ് ഉദ്യോഗസ്ഥര്‍ അംഗങ്ങളെ ഓരോരുത്തരെയായി ബലം പ്രയോഗിച്ച് മാറ്റാനാരംഭിച്ചതോടെ പ്രതിപക്ഷം ചെറുത്തു. ബലപ്രയോഗത്തിനിടയിലാണ് യുഡിഎഫ് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ബോധം കെട്ട് വീണത്. ഇദ്ദേഹത്തെ ഉടന്‍ തന്നെ വാച്ച് ആന്റ് വാര്‍ഡ് അംഗങ്ങള്‍ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്ന് മാറ്റി. ംഎല്‍എയെ വാച്ച് ആന്റ് വാര്‍ഡ് കൈയ്യേറ്റം ചെയ്‌തെന്ന് ആരോപിച്ച് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധം ശക്തമാക്കി.  ഇതിനിടെയാണ് മറ്റ് 3 എംഎല്‍എമാര്‍ക്ക് പരിക്കേറ്റത്. സച്ചിന്‍ ദേവ്, അന്‍സലന്‍ തുടങ്ങിയ ഭരണകക്ഷി എം എല്‍ എമാര്‍ ഓഫിസിന് മുന്നിലെത്തിയിരുന്നു. ഇവര്‍ വാച്ച് ആന്റ് വാര്‍ഡിനൊപ്പം പ്രതിപക്ഷ എം എല്‍ എ മാരെ മര്‍ദിച്ചതായി യു ഡി എഫ് ആരോപിച്ചു. കയ്യാങ്കളിക്കിടെ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പടുത്തിയതായും ആക്ഷേപമുയര്‍ന്നു. കൈ ചൂണ്ടി 'താന്‍ നോക്കിവെച്ചോ' എന്ന് വി.ഡി സതീശന്‍ വാച്ച് ആന്‍ഡ് വാര്‍ഡന്മാരെ ഭീഷണിപ്പെടുത്തി.
സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന് ഭരണ പക്ഷ എം എല്‍ എയായ കെ കെ രമ പറഞ്ഞു. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആന്‍ഡ് വാര്‍ഡ് അപമര്യാദയായി പെരുമാറി. ഇതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു. സമാധാനപരമായി മുദ്യാവാക്യം വിളിച്ച് പ്രതിഷേധിക്കുക എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ഉദ്ദേശ്യം. സ്പീക്കറുടെ ഓഫീസിന് മുന്നിലിരുന്ന പ്രതിഷേധിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് വാച്ച് ആന്‍ഡ് വാര്‍ഡ് അപമര്യാദയായി പെരുമാറി. ഇതിനെയാണ് പ്രതിപക്ഷം ചോദ്യം ചെയ്തത്. പിന്നാലെ വാച്ച് ആന്‍ഡ് വാര്‍ഡ് പ്രതിപക്ഷത്തിന് നേരെ തിരിയുകയായിരുന്നു. വാച്ച് ആന്‍ഡ് വാര്‍ഡ് വലിച്ചിഴച്ചെന്നും സലാം എംഎല്‍എ ചവിട്ടിയെന്നും കെ കെ രമ പ്രതികരിച്ചു.