LogoLoginKerala

ബാലസോര്‍ ട്രെയിന്‍ ദുരന്തത്തിന് വഴിവെച്ചത് ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗിലെ തകരാര്‍

 
EI SYSTEM


ബാലസോര്‍- ഒഡീഷയിലെ ബാലസോറില്‍ 288 പേരുടെ ജീവഹാനിക്കിടയാക്കിയ ട്രെയിന്‍ ദുരന്തത്തിന് കാരണം ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് (ഇഐ) സിസ്റ്റത്തിലുണ്ടായ തകരാറാണെന്ന് കണ്ടെത്തി. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഡിജിറ്റലൈസേഷന്റെ ഭാഗമായി നടപ്പാക്കിയ ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റം, ട്രാക്കുകളും പാനല്‍ ഇന്‍പുട്ടുകളും റീഡ് ചെയ്ത് പ്രവര്‍ത്തിക്കുന്ന മൈക്രോപ്രൊസസര്‍ അടിസ്ഥാനമാക്കിയുള്ള അത്യാധുനിക ഇന്റര്‍ലോക്കിംഗ് ഉപകരണമാണ്. അപകടത്തിന് മുന്‍പുള്ള ദിവസങ്ങളില്‍ ട്രാക്കിലെ ഇന്റര്‍ ലോക്കിങ് സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടന്നിരുന്നതായും ഇതിലെ പിഴവ് അപകടത്തിന്റെ കാരണമാകാമെന്നുമാണ് കണ്ടെത്തല്‍.

ei

സിഗ്‌നലുകള്‍ക്കും പോയിന്റുകള്‍ക്കുമിടയില്‍ ഇന്റര്‍ലോക്ക് ചെയ്യുന്നത് നിയന്ത്രിക്കുന്നതിനുള്ള കമ്പ്യൂട്ടറൈസ്ഡ് വയര്‍ലെസ് സോഫ്‌റ്റ്വെയര്‍ സിസ്റ്റമാണ് ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റം.  സെലക്ഷന്‍ ടേബിള്‍ അനുസരിച്ച് കൃത്യതയോടെ അവ പ്രോസസ്സ് ചെയ്യുകയും ആവശ്യമായ ഔട്ട്പുട്ട് സൃഷ്ടിക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രവര്‍ത്തനം. പരമ്പരാഗത റിലേ ഇന്റര്‍ലോക്കിംഗ് സിസ്റ്റത്തിന് പകരമാണ് ഈ സംവിധാനം നടപ്പാക്കിയത്. സുരക്ഷിതമായ സഞ്ചാരം ഉറപ്പാക്കാന്‍ സ്റ്റേഷനുകള്‍ക്കകത്തും ഡിപ്പോകളിലും പാസഞ്ചര്‍, ചരക്ക് ട്രെയിനുകളുടെ റൂട്ട് നിയന്ത്രിക്കുന്നത് ഈ സംവിധാനമാണ്. സിഗ്‌നല്‍ ഗിയറുകളുടെ കൃത്യത, മനുഷ്യശക്തിയുടെ ആവശ്യമില്ലായ്മ ഒക്കെ ഇതിന്റെ ഗുണങ്ങളാണ്.

ei

ഇലക്ട്രോണിക് ഇന്റര്‍ലോക്കിംഗ് സിസ്റ്റത്തില്‍ ഡ്യുവല്‍ വി ഡി യു സിസ്റ്റം, ഡി സി ട്രാക്ക് സര്‍ക്യൂട്ടോടുകൂടിയ എം എസ് ഡാക്, ഫ്യൂസ് അലാറം സിസ്റ്റം, ഇ ഐ സിസ്റ്റത്തിന്റെ ട്രബിള്‍ഷൂട്ടിംഗിനുള്ള ടെര്‍മിനല്‍ എന്നിവയുണ്ട്. എര്‍ത്ത് ലീക്കേജ് ഡിറ്റക്ടര്‍, ഫയര്‍ അലാറം, 300എഎച്ച് വിആര്‍എല്‍എ ബാറ്ററി എന്നിവയും ഇതിലുണ്ട്.  4096 ഡിജിറ്റല്‍ ആന്റ് 32 അനലോഗ് ഔട്ട്പുട്ട് ഡാറ്റാലോഗറും 1032 ഡിജിറ്റല്‍ ആന്റ്  32 അനലോഗ് ഇന്‍പുട്ട് ഡാറ്റാലോഗറും നല്‍കിയിട്ടുണ്ട്. ഇവയെല്ലാം ഡാറ്റ ലോഗറില്‍ വയര്‍ ചെയ്തിരിക്കുന്ന സൗജന്യ കോണ്‍ടാക്റ്റുകളുമായി ബന്ധിപ്പിച്ചിരിക്കുന്നു.