ട്വന്റി 20 ചെയർമാൻ സാബു എം.ജേക്കബിനെതിരെ കേസ്
Dec 9, 2022, 09:28 IST
കുന്നത്തുനാട് പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് കേസെടുത്തത്
കൊച്ചി : ട്വന്റി 20 ചെയർമാൻ സാബു എം.ജേക്കബിനെതിരെ കേസെടുത്തു. പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിമയപ്രകാരം ആണ് കേസ്. കുന്നത്തുനാട് പി.വി.ശ്രീനിജിൻ എംഎൽഎയുടെ പരാതിയിലാണ് കേസെടുത്തത്.
എംഎൽഎയെ വേദിയിൽ പരസ്യമായി അപമാനിച്ചെന്നാണ് പരാതി. കേസിൽ ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് ദീന ദീപക് രണ്ടാം പ്രതിയാണ്. പുത്തൻകുരിശ് പൊലീസാണ് കേസെടുത്തത്.