LogoLoginKerala

ക്യാപ്റ്റന്‍ ഓണ്‍ ഫയര്‍; സച്ചിനെ മറികടന്ന് രോഹിത്, 63 പന്തില്‍ സെഞ്ച്വറി

 
Rohit Sharma

ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ രോഹിത് ശര്‍മയ്ക്ക് സെഞ്ച്വറി. 63 പന്തില്‍ നിന്നാണ് രോഹിത് സെഞ്ച്വറി നേടിയത്. ഇതോടെ ലോകകപ്പില്‍ ഏറ്റവും അധികം സെഞ്ച്വറികള്‍ നേടുന്ന താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ മാറി. ഇന്നത്തെ മത്സരത്തോടെ ഏഴ് ലോകകപ്പ് സെഞ്ച്വറികളാണ് രോഹിത് സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 273 റണ്‍സ് വിജയലക്ഷ്യം മറികടക്കാനെത്തിയ ഇന്ത്യയ്ക്ക് നായകന്‍ രോഹിതിന്റെ സെഞ്ച്വറി മികച്ച തുടക്കമാണ് നല്‍കിയത്. കളിയില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത അഫ്ഗാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 272 റണ്‍സാണ് നേടിയത്. ഇന്നത്തെ മത്സരത്തില്‍ സെഞ്ച്വറി നേടിയതോടെ സച്ചിന്റെ റെക്കോര്‍ഡ് രോഹിത് മറികടന്നു.