LogoLoginKerala

തലസ്ഥാന വിവാദം; ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ല് തള്ളി വി ഡി സതീശന്‍

 
hibi aiden

കൊച്ചി: സംസ്ഥാന തലസ്ഥാനം തിരുവനന്തപൂരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ സ്വകാര്യ ബില്ലിനെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിയോട് ആലോചിക്കാതെ ബില്‍ കൊണ്ടുവന്നതില്‍ ഹൈബി ഈഡനെ വിളിച്ച് വി ഡി സതീശന്‍ അതൃപ്തി അറിയിച്ചുവെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഹൈബിയുടേത് സ്വകാര്യ ബില്ലാണെന്നും അത് കോണ്‍ഗ്രസിന്റെ നിലപാട് അല്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. ബില്‍ പിന്‍വലിക്കണമെന്ന് ഹൈബിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.