LogoLoginKerala

തക്കാളിയെ പടിക്ക് പുറത്താക്കി ബര്‍ഗര്‍ കിംഗ്!!!

 
burgur

തക്കാളിയ്ക്ക് വില കുതിച്ചുയര്‍ന്നതോടെ തക്കാളിയെ പടിക്ക് പുറത്താക്കി നടപടി എടുത്തിരിക്കുകയാണ് ബര്‍ഗര്‍ കിംഗ്. എന്നാല്‍ ഇക്കാര്യം കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ഇന്റര്‍ നാഷണല്‍  ബ്രാന്‍ഡായ  മാക്‌ഡൊള്‍സിന് പിന്നാലെയാണ് തക്കാളിയെ ബര്‍ഗര്‍ കിംഗും തങ്ങളുടെ മെനുവിലെ ഐറ്റംസിന്‍ നിന്നും പുറത്താക്കിയിരിക്കുന്നത്.

ഞങ്ങളുടെ  ഭക്ഷണത്തില്‍  തക്കാളിയെ ചേര്‍ക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നില്ല എന്ന അറിയിപ്പാണ് ബര്‍ഗര്‍ കിംഗ് ഇന്ത്യ ഔട്ട്‌ലെറ്റുകളില്‍ നിന്നും പുറത്ത് വന്നത്. ഈ അറിയിപ്പ് ഉപഭോക്താക്കള്‍ സോഷ്യല്‍  മീഡയയില്‍  പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. മാക്‌ഡെള്‍സും ബര്‍ഗര്‍ കിംഗും കൂടാതെ സബ് വേ ഔട്ട് ലെറ്റുകളും തങ്ങളുടെ മെനുവില്‍  നിന്നും തക്കാളിയെ പുറത്താക്കിയിരുന്നു. 

കനത്ത മഴയെ തുടര്‍ന്നുണ്ടായ കൃഷിനാശമാണ് തക്കാളിയുടെ വില  കുതിച്ചുയരാന്‍  കാരണമായത്. ഡല്‍ഹിയില്‍  ഒരു കിലോ തക്കാളിയുടെ വില  200 രൂപയോളമാണ്. അതേസമയം തക്കാളിവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ സാധാരണക്കാരുടെ ഭാരം കുറയ്ക്കാന്‍ കേന്ദ്രം സബ്‌സിഡികള്‍  പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ തക്കാളിയുടെ പ്രധാന ഉല്‍പ്പാദന കേന്ദ്രങ്ങളായ 
ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് തക്കാളി സംഭരിക്കാന്‍ നാഫെഡ്, എന്‍സിസിഎഫ് തുടങ്ങിയ സഹകരണ സംഘങ്ങള്‍ക്ക് ഉപഭോക്തൃകാര്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.