LogoLoginKerala

10 കോടി ലോട്ടറിയടിച്ചത് രാജിനി ചാണ്ടിയുടെ വീട്ടുജോലിക്കാരനായ അസം സ്വദേശിക്ക്

 
lottery winner

കൊച്ചി- 10 കോടിയുടെ ബംബര്‍ സമ്മാനം സിനിമാ താരം രാജിനി ചാണ്ടിയുടെ വീട്ടിലെ ജോലിക്കാരനായ അസം സ്വദേശിക്ക്. രാജിനി ചാണ്ടി തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. സംസ്ഥാന ലോട്ടറി വകുപ്പിന്റെ 10 കോടിയുടെ സമ്മര്‍ബംപര്‍ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലിയെ കണ്ടെത്താനായുള്ള അന്വേഷണത്തിനൊടുവിലാണ് ആല്‍ബര്‍ട്ട് ടിഗ എന്ന അസം സ്വദേശിയാണ് ഈ ഭാഗ്യവാനെന്ന വിവരം രാജിനി ചാണ്ടി അറിയിച്ചത്. വര്‍ഷങ്ങളായി രാജിനി ചാണ്ടിയുടെ വീട്ടിലെ ജോലിക്കാനാണ് ആല്‍ബര്‍ട്ട് ടിഗ. കൊച്ചിയിലെ ഏജന്‍സിയില്‍ നിന്നാണ് ടിഗ സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത്. പതിവായി ലോട്ടറിയെടുക്കുന്ന ആളാണ് ടിഗ.
ഇന്നലെ വൈകിട്ടാണ് ജേതാവായ വിവരം ഏജന്‍സിയില്‍നിന്നും ടിഗ അറിഞ്ഞതെന്നും രാജിനി വ്യക്തമാക്കി. 1995 മുതല്‍ ഇയാള്‍ രാജിനി ചാണ്ടിയുടെ വീട്ടിലെ സഹായിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്. അഞ്ച് ലക്ഷമാണ് മൂന്നാം സമ്മാനം. ഒരു ലക്ഷം രൂപ നാലാം സമ്മാന ജേതാവിനും ലഭിക്കും.  കൊച്ചിയിലെ ബാങ്കില്‍ ടിക്കറ്റ് നല്‍കി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.
SE 222282 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് പത്ത് കോടി രൂപ ഒന്നാം സമ്മാനം ലഭിച്ചത്. SB 152330 എന്ന നമ്പരിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനം. ഒന്നാം സമ്മാനവും രണ്ടാം സമ്മാനവും എറണാകുളത്ത് വിറ്റ ടിക്കറ്റുകള്‍ക്കാണ്.