LogoLoginKerala

ബഫര്‍സോണ്‍ വിഷയം ഇന്ന് സുപ്രീം കോടതിയില്‍; കേരളത്തിന്റെ ആവശ്യത്തില്‍ ഇന്ന് വാദം കേള്‍ക്കും

 
buffer zone

ന്യൂഡല്‍ഹി: ബഫര്‍സോണ്‍ വിഷയവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്കുംബഫര്‍സോണ്‍ നിശ്ചയിച്ച കോടതി വിധിയില്‍ ഇളവ് വേണമെന്നാണ് കേന്ദ്രവും കേരളവും ആവശ്യപ്പെടുന്നത്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍കേരളത്തിന്റെ ആവശ്യം വിശദമായി പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു. നിലവിലുള്ള വിധി,കരട് വിജ്ഞാപനത്തിനു ബാധകമാക്കരുതെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. അതേസമയം ജൂണിലെ വിധി പരിഷ്‌കരിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം. മതികെട്ടാന്‍ ചോലയുടെ കാര്യത്തില്‍ അന്തിമ വിജ്ഞാപനവും മറ്റുള്ളവയില്‍ കരട് വിജ്ഞാപനവുമാണ് നിലനില്‍ക്കുന്നത്.