LogoLoginKerala

നഗര മാലിന്യങ്ങൾ വീണ്ടും ബ്രഹ്മപുരത്തേക്ക്

 
Brahmapuram

നാട്ടുകാരുടെ പ്രതിഷേധം ഫലിച്ചില്ല, അർധരാത്രി മുതൽ പുലർച്ചെ വരെ മാലിന്യ വണ്ടികളെത്തി

കൊച്ചി - പുകഞ്ഞു കത്തുന്ന ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് വീണ്ടും നഗര മാലിന്യങ്ങൾ എത്തിത്തുടങ്ങി. ദിവസങ്ങളായി നഗരത്തിലങ്ങോളമിങ്ങോളം കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ ഇന്നലെ രാത്രി മുതലാണ് നിരവധി ലോറികളിൽ ഇവിടെ കൊണ്ടുവന്നു നിക്ഷേപിക്കുന്നത്. മാലിന്യ വണ്ടികൾ നാട്ടുകാർ തടഞ്ഞെങ്കിലും ചർച്ചകൾക്കൊടുവിൽ രാത്രി വൈകി നാട്ടുകാർ പിരിഞ്ഞതോടെ മാലിന്യ വണ്ടികൾ പ്ലാന്റിൽ മാലിന്യമിറക്കി മടങ്ങി.
പൊലീസിന്റെ അകമ്പടിയോടെയാണ് മാലിന്യ ലോറികൾ എത്തിച്ചത്. പ്ലാന്റിൽ തീ പിടിക്കാത്ത സ്ഥലത്ത് നിക്ഷേപിക്കാനാണ് മാലിന്യം എത്തിച്ചത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ചിരുന്ന മാലിന്യശേഖരണം ഹൈക്കോടതിയുടെ നിർദേശത്തോടെ ഇന്നലെ പുനരാരംഭിച്ചിരുന്നു.ഹൈക്കോടതി നിയോഗിച്ച സമിതി ഇന്ന് പ്ലാന്റിലെത്തുന്നുണ്ട്.