ബ്രഹ്‌മപുരത്തെ തീപ്പിടുത്തം; അഞ്ചാം ദിവസം പൂര്‍ണ്ണമായി കെടുത്താനായില്ല
Mon, 6 Mar 2023

കൊച്ചി: ബ്രഹ്‌മപുരത്തെ തീപ്പിടുത്തം അഞ്ചാം ദിവസം പൂര്‍ണ്ണമായി കെടുത്താനായില്ല. പ്ലാസ്റ്റിക് മാലിന്യം പുകഞ്ഞ് കത്തുന്നതാണ് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് അഗ്‌നിരക്ഷാ സേന അറിയിച്ചു. മാലിന്യം നിക്ഷേപിക്കാന്‍ പകരം സ്ഥലം കണ്ടെത്താത്തതിനാല്‍ നഗരത്തിലെ മാലിന്യ നീക്കം പ്രതിസന്ധിയിലാണ്. 27അധികം ഫയര്‍ യൂണിറ്റുകള്‍ അഞ്ച് ദിവസമായി ദൗത്യം തുടരുമ്പോഴും 80 ശതമാനം തീയാണ് അണക്കാനായത്.