LogoLoginKerala

ബ്രഹ്മപുരം ഫയലുകള്‍ കൗണ്‍സിലര്‍ കടത്തി, സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്, പോലീസ് കേസെടുത്തു

 
brahmapuram file theft

ബ്രഹ്മപുരം അഗ്‌നിബാധക്ക് പിന്നില്‍ ഇതേ കൗണ്‍സിലറാണെന്ന പരാതിയലും അന്വേഷണം

കൊച്ചി- ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിപക്ഷ കൗണ്‍സിലര്‍ കോര്‍പറേഷന്‍ ഓഫീസില്‍ നന്ന് രഹസ്യമായി കടത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് കൗണ്‍സിലര്‍ എം ജെ അരിസ്‌റ്റോട്ടിലിനെതിരെ കോര്‍പറേഷന്‍ സെക്രട്ടറി സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കി. സി സി ടി വി ദൃശ്യങ്ങള്‍ സഹിതമാണ് പരാതി നല്‍കിയിട്ടുള്ളത്. പരാതിയുടെ അടിസ്ഥാനത്തില്‍ അരിസ്റ്റോട്ടിലിനെതിെര കേസെടുത്ത് അന്വേഷണത്തിനൊരുങ്ങുകയാണ് പോലീസ്.
നഗരസഭ ഹൈക്കോടതിക്ക് കൈമാറാനിരുന്ന രേഖകളാണ് കൗണ്‍സിലര്‍ കടത്തിക്കൊണ്ടു പോയതെന്ന് സെക്രട്ടറിയുടെ പരാതിയില്‍ പറയുന്നു. മുന്‍ മേയര്‍ ടോണി ചമ്മിണിയുടെ കാലത്ത് മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ കരാറുമായി ബന്ധപ്പെട്ട ഫയലുകളും കടത്തിക്കൊണ്ടു പോയവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും സെക്രട്ടറി പരാതിപ്പെട്ടു.
എം ജെ അരിസ്റ്റോട്ടില്‍ മറ്റൊരാള്‍ക്കൊപ്പം ഓഫീസില്‍ വന്ന് രേഖകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികളെടുക്കുകയും ഫയലുകളുമായി പുറത്തക്ക് പോകുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് സി സി ടി വിയില്‍ പതിഞ്ഞിട്ടുള്ളത്.
നേരത്തെ ബ്രഹ്മപുരം തീപിടിത്തവുമായി ബന്ധപ്പെട്ടും അരിസ്റ്റോട്ടിലിനെതിരെ പോലീസിന് പരാതി ലഭിച്ചിരുന്നു. അഗ്നിബാധക്ക് പിന്നില്‍ ഈ യു ഡി എഫ് കൗണ്‍സിലറാണെന്നായിരുന്നു പരാതി. പോലീസിന് കൈമാറിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍ മാലിന്യകൂമ്പാരത്തിന് ആരെങ്കിലും തീയിട്ടതാണെന്നതിനുള്ള ഒരു തെളിവും ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. ഉപഗ്രഹ ചിത്രങ്ങള്‍ കൂടി ശേഖരിച്ച് പരിശോധന നടത്താനുള്ള നീക്കത്തിലാണ് പോലീസ്. രാസപരിശോധനാ ഫലവും ഇതുവരെ ലഭിച്ചിട്ടില്ല.