ബോംബ് നിർമാണത്തിനിടെ സ്ഫോടനം : ബി ജെ പി പ്രവർത്തകന്റെ കൈപ്പത്തികൾ അറ്റു
Apr 12, 2023, 13:12 IST
തലശ്ശേരി എരഞ്ഞോളി പാലത്തിന് സമീപം ബോംബ് നിർമ്മാണത്തിനിടെ സ്ഫോടനം. ബിജെപി പ്രവർത്തകൻ്റെ കൈപ്പത്തികൾ അറ്റു. കച്ചുമ്പത്ത് താഴെ വിഷ്ണുവിനാണ് ഗുരുതരമായി പരിക്കേറ്റത്.. സംഭവത്തിൽ തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്.. പരിക്കേറ്റ വിഷ്ണുവിൻ്റെ വീടിനോട് ചേർന്ന പറമ്പിലായിരുന്നു സ്ഫോടനം.. ബോംബ് നിർമ്മാണത്തിനിടെ അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.. കഴിഞ്ഞ ദിവസം വിഷ്ണുവും സുഹൃത്തുക്കളും ചേർന്ന് ബോംബ് എറിഞ്ഞ് പൊട്ടിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.. ഇതിന് പിന്നാലെ അപകടം
അപകട സമയത്ത് വിഷ്ണു മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് പോലീസ് പറയുന്നത്. ഗുരുതരമായ പരിക്കേറ്റ വിഷ്ണു തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഒരു കൈയ്യുടെ കൈപ്പത്തിയും, വിരലുകളും അറ്റുപോയിട്ടുണ്ട്.. സ്ഥലത്ത് നിന്ന് പൊട്ടാത്ത നാടൻ ബോംബ് പോലീസ് കണ്ടെടുത്തു.. തലശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.. ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.