LogoLoginKerala

ബി ജെ പിയെ വീഴ്ത്തിയത് '40% കമ്മീഷന്‍ സര്‍ക്കാര്‍' പ്രചാരണം

 
BJP

ബംഗളൂരു- കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് നേടുന്ന തിളക്കമേറിയ വിജയത്തിന് വഴിയൊരുക്കിയത് സര്‍ക്കാര്‍ വിരുദ്ധ വികാരവും കോണ്‍ഗ്രസ് ആവിഷ്‌കരിച്ച പ്രചാരണ തന്ത്രങ്ങളും. ബിജെപി സര്‍ക്കാരിന്റെ അഴിമതി ഉയര്‍ത്തി കോണ്‍ഗ്രസ് നടത്തിയ ശക്തമായ പ്രചാരണം ഫലം കണ്ടുവെന്നാണ് സൂചന. 40% കമ്മീഷന്‍ സര്‍ക്കാര്‍ എന്ന ടാഗ് ലൈന്‍ വെച്ചായിരുന്നു കോണ്‍ഗ്രസ് പ്രചാരണം. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുണ്ടാക്കിയ ചലനങ്ങളും രാഹുലിന്റെയും പ്രിയങ്കയുടെയും സാന്നിധ്യവും കോണ്‍ഗ്രസിന് ആവേശം പകര്‍ന്ന ഘടകങ്ങളാണ്.
കര്‍ഷക പ്രശ്നങ്ങളും സമുദായിക പിണക്കങ്ങളും ബിജെപിയുടെ വീഴ്ചയുടെ ആഘാതം കൂട്ടി. കാര്‍ഷിക സമൂഹം, മുസ്ലീം സംവരണം എടുത്തുനീക്കിയതില്‍ അവര്‍ക്കുണ്ടായ പ്രതിഷേധം തുടങ്ങിയവയ്ക്കു മുന്നില്‍ ബിജെപി ഇറക്കിയ എല്ലാ അടവുകളും പാഴായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യവും അവസാന മണിക്കൂറുകളില്‍ നടത്തിയ പദ്ധതികളുടെ ഉദ്ഘാടനങ്ങളും ദി കേരള സ്റ്റോറിയുമൊന്നും ബിജെപിയെ തുണച്ചില്ല.